വാണിജ്യ സിലിണ്ടർ വിലവർധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക്; ഭക്ഷണശാലകൾ അടച്ചിടും

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടും. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രമുഖ വ്യാപാരി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കടകൾ അടച്ചിടുന്നതിനൊപ്പം ഓൺലൈൻ ഭക്ഷണ വിതരണവും ഇന്ന് തടസ്സപ്പെടും. സിലിണ്ടർ വില വർധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രകടനം നടത്താനും സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.​ 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത്…

Read More

വാണിജ്യ സിലിണ്ടർ വില വർധന: മെയ് ആറിന് സംസ്ഥാനത്ത് ഹോട്ടൽ പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വാണിജ്യ പാചകവാതക വിലയിൽ ഉണ്ടായ അമിതമായ വർധനവിനെതിരെ ഹോട്ടൽ ഉടമകൾ ശക്തമായ സമരത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ വാണിജ്യ സിലിണ്ടർ വില 3,000 രൂപയും കടന്ന് കുതിക്കുകയാണ്. കൊച്ചിയിൽ സിലിണ്ടറിന് 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്…

Read More

വാണിജ്യ പാചകവാതക വില കുത്തനെ കൂട്ടി: 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിച്ചു

ദില്ലി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില ഉയരുന്നത്. എന്നാൽ സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ല.​ പുതുക്കിയ വില നിലവാരമനുസരിച്ച് കൊച്ചിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3085 രൂപയായി. തിരുവനന്തപുരത്ത് ഇത് 3106 രൂപയും കോഴിക്കോട്ട് 3117…

Read More