അനുമോദന ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ചു; മുൻമന്ത്രി കെ.ടി. ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട്‌: മണ്ണാർക്കാട് നഗരസഭയിലെ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികളോട് മാനസിക പ്രയാസം ഉണ്ടാക്കുന്ന രീതിയിൽ പെരുമാറിയ മുൻമന്ത്രി കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിച്ച് ശാസിക്കുന്നതും, മേൽവിലാസം തെറ്റിച്ച് എഴുതിയെന്ന പേരിൽ ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ…

Read More

പിഎസ്‌സിക്ക് കനത്ത തിരിച്ചടി: ആസൂത്രണ ബോർഡ് പരീക്ഷാ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷന് (പി.എസ്.സി) കനത്ത തിരിച്ചടി നൽകിക്കൊണ്ട്, സംസ്ഥാന ആസൂത്രണ ബോർഡിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഉത്തരവ് പ്രകാരം, ഏഴ് ദിവസത്തിനകം അപേക്ഷകർക്ക് പരീക്ഷ എഴുതിയ എല്ലാവരുടെയും മാർക്ക് പട്ടികയും ഉത്തരക്കടലാസിന്റെ പകർപ്പും അഭിമുഖത്തിന് നൽകിയ മാർക്കിന്റെ വിവരങ്ങളും ഉൾപ്പെടെയുള്ള എല്ലാ രേഖകളും കൈമാറേണ്ടതുണ്ട്. പി.എസ്.സിയുടെ കടുത്ത എതിർപ്പുകളെ മറികടന്നാണ് വിവരാവകാശ കമ്മീഷന്റെ ഈ നിർണായക നടപടി.​ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്ക്…

Read More

ട്രെയിനിന് നേരെയുള്ള കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, 15 ദിവസത്തിനകം റിപ്പോർട്ട് വേണം

കോഴിക്കോട്: കടലുണ്ടിക്കും ഫറോക്കിനുമിടയിൽ ട്രെയിനുകൾക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആലുവ യു.സി കോളേജ് വിദ്യാർത്ഥിനിയും പുറമേരി സ്വദേശിനിയുമായ ഐശ്വര്യ രാമകൃഷ്ണനാണ് (22) ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി 9.50-ന് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് പരിക്കേൽക്കുകയും പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു. ദൃശ്യമാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. ​സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട്…

Read More