തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രം ശുചീകരിച്ചു: വേങ്ങോട് കോൺഗ്രസ്സ് – യു.ഡി.എഫ് നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം

പോത്തൻകോട്: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു. വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയും യു.ഡി.എഫ് പോത്തൻകോട് പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായാണ് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചത്.​ യു.ഡി.എഫ്. പോത്തൻകോട് പഞ്ചായത്ത് ചെയർമാൻ ആർ.എസ്. വിനോദ് മണിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. തേക്കട അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം. ആർ. ഷാനവാസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.​ യു.ഡി.എഫ്. കൺവീനർ ഷാജഹാൻ മർഹബ, RSP ജില്ലാ…

Read More