കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; ലോൺ ആപ്പ് തട്ടിപ്പുകാരും പിടിയിൽ
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശ അംഗീകരിച്ച് ഡിജിപിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിതിന്റെ കുടുംബം ഉന്നയിച്ച മാനസിക പീഡന പരാതിയും, മരണത്തിന് പിന്നിലെന്ന് സംശയിക്കുന്ന ലോൺ ആപ്പ് തട്ടിപ്പ് കേസുകളും ഇനി ക്രൈംബ്രാഞ്ച് സംഘമാകും അന്വേഷിക്കുക. കഴിഞ്ഞ ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്. കോളേജിലെ വകുപ്പ് മേധാവി ഡോ. എം.കെ….
