വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലണമെന്ന് പ്രസ്താവന: ആർ.എസ്.എസ് നേതാവ് ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പൊലീസ്

കൊച്ചി: ദില്ലിയിലെ ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ ആർ.എസ്.എസ് നേതാവ് ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. എറണാകുളം മട്ടാഞ്ചേരിയിലുള്ള വസതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് എത്തിയത്. പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലണമെന്ന തരത്തിൽ അശ്ലീലവും അധിക്ഷേപവും നിറഞ്ഞ വീഡിയോകൾ യൂട്യൂബ് ചാനൽ വഴി പ്രചരിപ്പിച്ചതിനെ തുടർന്നാണ് പൊലീസിന്റെ ഈ നടപടി.​ ടി.ജി. മോഹൻദാസിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി…

Read More

ദില്ലി ചെങ്കോട്ടയിൽ വൻ സ്ഫോടനം: 8 മരണം സ്ഥിരീകരിച്ചു, യുഎപിഎ ചുമത്തി പോലീസ്

ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ കേന്ദ്ര സർക്കാർ എട്ട് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാൽ അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 13 പേർ മരിച്ചിട്ടുണ്ട്, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. 30-ലധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ദില്ലി, യുപി സ്വദേശികളാണ്. സംഭവത്തിൽ ദില്ലി പോലീസ് ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇതൊരു ഭീകരാക്രമണമാണെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. ചാവേറാക്രമണമെന്ന് സംശയം ഇന്നലെ വൈകിട്ട്…

Read More