ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ തടയാൻ ട്രംപിന്റെ ഉത്തരവ്; ഇറാനുമായി യുദ്ധസമാനമായ സാഹചര്യം
ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ മേഖലയിൽ കടുത്ത സൈനിക നീക്കത്തിന് ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും തടയാനും ഉപരോധിക്കാനും യുഎസ് നാവികസേനയ്ക്ക് ട്രംപ് നിർദ്ദേശം നൽകി. ഇറാൻ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഈടാക്കുന്ന ടോൾ നൽകുന്ന ഒരു കപ്പലിനെയും ഈ പാതയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഇറാന്റെ നടപടികൾ ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടലിടുക്കിൽ…
