ഓപ്പറേഷൻ തൂഫാൻ ശക്തമാക്കാൻ കേരളം; അയൽ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തയച്ച് വി. ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തെ ലഹരിമുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളെ വേരോടെ പിഴുതെറിയുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതി കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളുമായി ചേർന്നുള്ള സംയുക്ത പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രി വി. ഡി. സതീശൻ കർണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.​ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നിയമനടപടികൾ കർശനമാക്കുക, മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക സ്രോതസ്സുകൾ തകർക്കുക, അവരുടെ അനധികൃത സമ്പാദ്യങ്ങൾ കണ്ടുകെട്ടുക തുടങ്ങിയ ശക്തമായ നടപടികളാണ് ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി കേരളത്തിൽ നടന്നുവരുന്നതെന്ന്…

Read More

കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്; എഐസിസി നിരീക്ഷകർ വൈകിട്ട് തിരുവനന്തപുരത്തെത്തും

കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണായക നീക്കങ്ങൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തും. അജയ് മാക്കൻ, മുകുൾ വാസ്നിക് തുടങ്ങിയ മുതിർന്ന നേതാക്കൾ ഉച്ചയ്ക്ക് ഒരു മണിക്ക് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന ചാർട്ടേർഡ് ഫ്ലൈറ്റിൽ വൈകിട്ട് നാല് മണിയോടെ തലസ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ട്. സംഘത്തോടൊപ്പം കെ.സി. വേണുഗോപാൽ ഉണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സസ്‌പെൻസ് തുടരുകയാണ്. ഹൈക്കമാൻഡ് തീരുമാനം മുദ്രവച്ച കവറിൽ നിരീക്ഷകർ നിയമസഭാ കക്ഷി യോഗത്തിൽ കൈമാറുന്നതോടെ മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ വ്യക്തത വരും.​ നേരത്തെ…

Read More