ജെ.എസ്.എസ് വിട്ട് ആരും മുസ്ലിം ലീഗിൽ ചേർന്നിട്ടില്ല; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കൊല്ലം ജില്ലാ കമ്മിറ്റി
കൊല്ലം: JSS കൊല്ലം ജില്ലാ സെക്രട്ടറിയും കുറച്ചു ജെഎസ്എസ് പ്രവർത്തകരും മുസ്ലിം ലീഗിൽ ചേർന്നു എന്ന് പറഞ്ഞു രണ്ടു ദിവസം മുമ്പ് ചില പത്രങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. നിലവിലുള്ള ഒരു ജെഎസ്എസ് നേതാവോ പ്രവർത്തകരോ മറ്റൊരു പാർട്ടിയിലും പോയിട്ടില്ല. മൂന്നുമാസം മുമ്പ് സംഘടനാ വിരുദ്ധ നടപടികളുടെ പേരിൽ സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ച കൊല്ലം ജില്ലാ സെക്രട്ടറി ആയിരുന്ന സുധാകരൻ പള്ളത്തും നാല് പ്രവർത്തകരും തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവച്ചു പോയതായി 19/03/2026…
