കൊല്ലം: JSS കൊല്ലം ജില്ലാ സെക്രട്ടറിയും കുറച്ചു ജെഎസ്എസ് പ്രവർത്തകരും മുസ്ലിം ലീഗിൽ ചേർന്നു എന്ന് പറഞ്ഞു രണ്ടു ദിവസം മുമ്പ് ചില പത്രങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. നിലവിലുള്ള ഒരു ജെഎസ്എസ് നേതാവോ പ്രവർത്തകരോ മറ്റൊരു പാർട്ടിയിലും പോയിട്ടില്ല.
മൂന്നുമാസം മുമ്പ് സംഘടനാ വിരുദ്ധ നടപടികളുടെ പേരിൽ സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ച കൊല്ലം ജില്ലാ സെക്രട്ടറി ആയിരുന്ന സുധാകരൻ പള്ളത്തും നാല് പ്രവർത്തകരും തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവച്ചു പോയതായി 19/03/2026 ൽ പത്രസമ്മേളനം നടത്തുകയും ആ വാർത്ത 20 /3/ 2026 ലെ പത്രങ്ങളിലെല്ലാം പ്രസിദ്ധീകരിച്ചിട്ടുള്ളതും ആയിരുന്നു. മൂന്ന്മാസം മുൻപ് ജില്ലാ പ്രസിഡന്റ് ആയിരുന്ന എല്ലയ്യത്തു ചന്ദ്രനെ ജില്ലാ സെക്രട്ടറി ആയി തെരെഞ്ഞെടുത്തതിനെ തുടർന്ന് എല്ലയ്യത്തു ചന്ദ്രൻ ആണ് പാർട്ടിയുടെ നിലവിലുള്ള ജില്ലാ സെക്രട്ടറി.
ജെഎസ്എസിന്റെ മുൻ ജില്ലാ സെക്രട്ടറിയും നാല് മുൻ പ്രവർത്തകരും ഇപ്പോൾ മറ്റൊരു പാർട്ടിയിൽ ചേർന്നു എന്ന് പറഞ്ഞാൽ അത് മാത്രമാണ് വാസ്തവം. ഒരാൾക്ക് രണ്ടു പ്രാവശ്യം പാർട്ടിയിൽ നിന്ന് രാജിവെച്ചു പോകാൻ കഴിയില്ലെന്ന് ഇരിക്കെ പാർട്ടി പുറത്താക്കിയ വ്യക്തിയും തുടർന്ന് ജെ എസ് എസ് ൽ നിന്ന് സ്വയം രാജിവച്ച് പാർട്ടിയിൽ നിന്ന് പുറത്തുപോയി എന്ന് പറഞ്ഞ വ്യക്തിയുമായ സുധാകരൻ പള്ളത്ത് ഇപ്പോൾ ജെഎസ്എസ്സിന്റെ ജില്ലാ സെക്രട്ടറിയോ പ്രവർത്തകനോ അല്ല. അങ്ങനെയുള്ള ഒരാൾ സ്വയം ജെ എസ്എസിന്റെ കൊല്ലം ജില്ലാ സെക്രട്ടറി ആണെന്ന് പ്രഖ്യാപിച്ചു കൊണ്ട് മറ്റൊരു പാർട്ടിയിൽ പോയി എന്ന് പറഞ്ഞ വാർത്ത തികച്ചും വാസ്തുവിരുദ്ധമാണ്. ജെ എസ് എസ് ന്റെ നിലവിലുള്ള ഒരു ജില്ലാ ഭാരവാഹിയോ ജില്ലയിലെ പ്രവർത്തകരോ മുസ്ലിം ലീഗിൽ ചേർന്നിട്ടില്ല.
ജെ എസ് എസ് രൂപീകരിച്ച് 10 വർഷം കഴിഞ്ഞ് വിവിധ ആർഎസ് പി കളിൽ പ്രവർത്തിച്ചതിന് ശേഷം ജെഎസ്എസിൽ വരികയും തുടർന്ന് ജനതാദളിൽ പോവുകയും അവിടെ നിന്ന് വീണ്ടും RSP യിൽ പോവുകയും വീണ്ടും ജെഎസ്എസിൽ അഭയം തേടുകയും ചെയ്തു. ഈ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി യുടെ സ്ഥാനാർഥി ആകാനും ശ്രമം നടത്തിയ സുധാകരൻ പള്ളത്തു അതും പരാജയപ്പെട്ടപ്പോൾ ആണ് മുസ്ലിം ലീഗിൽ അഭയം തേടിയത്. രാഷ്ട്രീയ ഭിക്ഷാoദേഹിയായ സുധാകരൻ പള്ളത്താണ് ഇപ്പോൾ മുസ്ലിം ലീഗിൽ ചേർന്നിരിക്കുന്നത് എന്നുള്ളത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ചാഞ്ചാട്ടത്തിന്റെയും കാപട്യത്തിന്റെയും ഉദാഹരണമാണ്. ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജെഎസ്എസിൽ നിന്നും പുറത്താക്കിയ സുധാകരൻ പള്ളത്ത് ജെഎസ്എസിന് വേണ്ടി തെരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിച്ചിട്ടുള്ള ആളുമല്ല. യഥാർത്ഥ വസ്തുതകൾ ജനങ്ങൾ തിരിച്ചറിയണമെന്ന് പാർട്ടി അഭ്യർത്ഥിക്കുന്നു.
പത്രസമ്മേളനത്തിൽ കൊല്ലം ജില്ലാ സെക്രട്ടറി എല്ലയ്യത്തു ചന്ദ്രൻ, ജില്ലാ പ്രസിഡന്റ് സുനിൽ ദത്ത് മറ്റ് ഭാരവാഹികൾ ആയിട്ടുള്ള ഹരി പട്ടാഴി, എൻ ബാഹുലേയൻ, നീലികുളം സിബു, വേലായുധൻ, അനിൽകുമാർ എലിസബത്ത്, തുളസി തുടങ്ങിയവർ പങ്കെടുത്തു
