പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് ശേഷം മടങ്ങവെ ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് വാഹനാപകടത്തിൽ പരിക്ക്

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ചുകയറി അപകടമുണ്ടായി. പത്തനംതിട്ട ഓമല്ലൂർ ഷട്ടർ മുക്കിൽ വെച്ചാണ് ഈ അപകടം സംഭവിച്ചത്. എംഎൽഎയുടെ വാഹനത്തിലേക്ക് കോന്നി സ്വദേശിയായ സജി കുമാറിന്റെ കാർ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി.​ അപകടത്തിൽ പരിക്കേറ്റ എംഎൽഎ അബിൻ വർക്കിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. എംഎൽഎയുടെയും കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള മറ്റുള്ളവരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിന് കാരണമായ വാഹനം…

Read More

ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം; 12 പേർക്ക് പരുക്ക്

ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI379 വിമാനമാണ് യാത്രയ്ക്കിടെ ശക്തമായ ആകാശച്ചുഴിയിൽപ്പെട്ടത്. സംഭവത്തിൽ രണ്ട് ക്രൂ അംഗങ്ങൾ ഉൾപ്പെടെ 12 പേർക്ക് പരുക്കേറ്റു. വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു. വിമാനത്തിൽ ആകെ 134 പേരാണ് ഉണ്ടായിരുന്നത്. ആകാശച്ചുഴിയെ തുടർന്ന് വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുന്നതുപോലെ അനുഭവപ്പെട്ടതായി യാത്രക്കാർ പറഞ്ഞു. ചിലർക്ക് തലയ്ക്ക് ചെറിയ പരുക്കുകളും ചിലർക്ക് ശരീരത്തിൽ ചതവുകളും ഉണ്ടായതായി റിപ്പോർട്ടുണ്ട്. വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഗുരുതരമായി പരുക്കേറ്റവർ ആരുമില്ലെന്നും പരുക്കേറ്റവർക്ക് ആവശ്യമായ…

Read More

‘കാശില്ലാത്തതിനാൽ സ്ത്രീകൾ കെഎസ്ആർടിസി ബസിൽ തള്ളിക്കയറുന്നു’; സി.പി. ജോണിന്റെ പരാമർശം വിവാദത്തിൽ

പാലക്കാട്: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയെക്കുറിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ പരാമർശം വിവാദമായി. പണം നൽകേണ്ടതില്ലാത്ത കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾ തിരക്കിട്ട് കയറുകയാണെന്നും, എന്നാൽ മറ്റ് ആവശ്യങ്ങളിൽ പണം ചെലവഴിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രിയുടെ പരാമർശം. ബസ് യാത്രയ്ക്ക് പണം ഇല്ലെന്ന് പറയുന്ന ചില സ്ത്രീകൾ കുട്ടികളെ സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നുവെന്നും, എന്നാൽ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ ഒഴിവാക്കി പണമില്ലാത്തതിനാൽ സർക്കാർ ആശുപത്രികളുടെ വരാന്തയിൽ…

Read More

തൃഷയ്‌ക്കെതിരായ വിവാദ പരാമർശം; ഉദയനിധി സ്റ്റാലിൻ പൊലീസ് കസ്റ്റഡിയിൽ

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിലെ നീലാങ്കരെയിലുള്ള വസതിയിൽ നിന്നാണ് ചൊവ്വാഴ്ച പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തഞ്ചാവൂരിൽ കാവേരി ജലവിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പരിപാടിക്കിടെ ഉദയനിധി നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളാണ് കേസിന് ആധാരം. സ്ത്രീകളെ അപമാനിക്കുന്നതും ആക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദവും ശക്തമായിട്ടുണ്ട്….

Read More

തമിഴ്നാട് ടിവികെ മന്ത്രിസഭയിൽ പുനഃസംഘടനയ്ക്ക് നീക്കം

ചെന്നൈ: മന്ത്രിമാരുടെ പ്രവർത്തനവും വിവാദങ്ങളും വിലയിരുത്തി തമിഴ്നാട്ടിലെ ടിവികെ സർക്കാർ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. വിവാദങ്ങളിൽപ്പെട്ട ചില മന്ത്രിമാരെ ഒഴിവാക്കാനും പ്രകടനം മോശമെന്ന് വിലയിരുത്തുന്ന മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്താനുമാണ് നീക്കം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മാനവ വിഭവശേഷി മന്ത്രി ഡി. ശരത്കുമാർ, ഭീഷണി ആരോപണങ്ങളിൽപ്പെട്ട സാമൂഹികക്ഷേമ മന്ത്രി കെ. ജഗദീശ്വരി, വകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ നേരിട്ട ഗതാഗത മന്ത്രി വിജയ് തമിഴൻ പാർഥിപൻ, കരാർ ക്രമക്കേട് ആരോപണം നേരിടുന്ന ഖനന മന്ത്രി ടി.കെ. പ്രഭു…

Read More

കേരളത്തിൽ ശക്തമായ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ജാഗ്രത നിർദേശം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. തുടർച്ചയായ മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലും നദീതീര മേഖലകളിലും വെള്ളം കയറാനുള്ള സാധ്യതയുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ അപകടസാധ്യതകളും നിലനിൽക്കുന്നുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികൾ, തോടുകൾ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ…

Read More

ഹെലികോപ്റ്റർ യാത്ര: വിമർശനങ്ങൾക്കും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കും മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയെന്ന ആരോപണത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്. ഒരു പ്രമുഖ നിക്ഷേപക ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് താൻ ഹെലികോപ്റ്ററിൽ യാത്ര ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ യാത്രയ്ക്കായി വന്ദേ ഭാരത് ട്രെയിൻ ബുക്ക് ചെയ്തിരുന്നെങ്കിലും, നിക്ഷേപകർ തന്നെ എത്രയും വേഗം കാണണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ഹെലികോപ്റ്റർ ഉപയോഗിക്കേണ്ടി വന്നത്. കൂടാതെ, യാത്ര ചെയ്താലും ഇല്ലെങ്കിലും 80 ലക്ഷം രൂപ കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം…

Read More

പോത്തൻകോട് എൽ.വി.എച്ച്.എസിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനാചരണവും പതാകയുയർത്തലും നടന്നു

തിരുവനന്തപുരം: പോത്തൻകോട് എൽ. വി. എച്ച്. എസിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) ദിനത്തോട് അനുബന്ധിച്ച് ഗംഭീരമായ ദിനാചരണ ചടങ്ങുകൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രതിനിധി ശ്രീമതി. എ. എസ്. ബേബി ശാലിനി എസ്‌.പി.സി. പതാക ഉയർത്തി ദിനാചരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. തുടർന്ന് കേഡറ്റുകൾക്കായി ഹെഡ്മിസ്ട്രെസ് ശ്രീമതി. എൽറ്റി അനീഷ് ജ്യോതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.​ ചടങ്ങിൽ പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ. വാവറ അമ്പലം അജി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ….

Read More

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലധികം വില കുറച്ച് കേന്ദ്രസർക്കാർ

ദില്ലി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 200 രൂപയിലധികം കുറവ് വരുത്തി കേന്ദ്രസർക്കാർ. വിലക്കുറവ് നിലവിൽ വന്നതോടെ ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് ഡൽഹിയിലെ പുതിയ നിരക്ക് 2,728 രൂപയും കൊൽക്കത്തയിലേത് 2,872 രൂപയുമായി മാറിയിട്ടുണ്ട്. എന്നാൽ, ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.​ തുടർച്ചയായ രണ്ടാം മാസമാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറയ്ക്കുന്നത്; കഴിഞ്ഞ മാസവും 19 കിലോയുടെ സിലിണ്ടറുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു….

Read More

ഇറാനെതിരെ വീണ്ടും ആക്രമണത്തിന് ട്രംപിന്റെ നീക്കം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിലെ പ്രധാന ഊർജ, വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾക്കെതിരെ ആക്രമണം നടത്താനുള്ള സാധ്യത പരിഗണിക്കുന്നതായി റിപ്പോർട്ട്. ഇറാനുമായി തുടരുന്ന സംഘർഷവും വെടിനിർത്തൽ ചർച്ചകളിലെ അനിശ്ചിതത്വവുമാണ് പുതിയ സൈനിക നടപടിയിലേക്ക് അമേരിക്കയെ നയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ എണ്ണ, വാതക, വൈദ്യുതി മേഖലകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കാമെന്നാണ് സൂചന. എന്നാൽ ആക്രമണം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനിടെ, ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കെതിരായ ആക്രമണം “വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും” എന്ന…

Read More