ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ്; രാഘവ് ഛദ്ദയും എംപിമാരും ബിജെപിയിലേക്ക്; കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനം
ദില്ലി: ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ് പ്രഖ്യാപിച്ചുകൊണ്ട് മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്നതായി അറിയിച്ചു. സഞ്ജയ് സിംഗ് ഒഴികെയുള്ള എഎപിയിലെ മറ്റ് രാജ്യസഭാ എംപിമാരും പാർട്ടി വിടുകയാണെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. അശോക മിത്തൽ, സന്ദീപ് പഥക്ക് എന്നിവരും പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാളിന് നന്ദി പറഞ്ഞ രാഘവ് ഛദ്ദ, എന്നാൽ പാർട്ടി ഇപ്പോൾ അഴിമതി രഹിതവും സത്യസന്ധവുമായ രാഷ്ട്രീയത്തിൽ നിന്ന് അകന്നുപോയതായി രൂക്ഷമായി…
