ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു
ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുണ്ടെന്ന വിവാദ പരാമർശത്തെത്തുടർന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചു. ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്നും കൊലപാതകത്തിൽ പങ്കുണ്ടെന്നുമുള്ള ശോഭയുടെ പ്രസ്താവനക്കെതിരെയാണ് സംഘടന നിയമനടപടി സ്വീകരിച്ചത്. അഡ്വ. അമീൻ ഹസ്സൻ മുഖേന ജമാാത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിനായി പണം നൽകിയെന്ന ആരോപണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശോഭ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന്…
