നെട്ടയത്ത് ബിജെപി-സിപിഎം സംഘർഷം: ഡിവൈഎഫ്ഐ നേതാവിൻ്റെ വീടിന് നേരെ ആക്രമണശ്രമം; വട്ടിയൂർക്കാവിൽ പോലീസ് ലാത്തിച്ചാർജ്
തിരുവനന്തപുരം: നെട്ടയത്ത് ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് വട്ടിയൂർക്കാവ് മേഖലയിൽ സമാധാനാന്തരീക്ഷം തകർന്നു. ഞായറാഴ്ച രാത്രി തുടങ്ങിയ സംഘർഷം പുലർച്ചെ വരെ നീണ്ടുനിന്നു. പുലർച്ചെ ഒന്നരയോടെ നെട്ടയം ഡി.വൈ.എഫ്.ഐ. മേഖല ട്രഷററുടെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണശ്രമമുണ്ടായി. രണ്ട് ബൈക്കുകളിലായെത്തിയ മാരകായുധങ്ങളേന്തിയ മൂന്നംഗ സംഘം വീടിന്റെ ഗേറ്റിൽ തട്ടി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവങ്ങളുടെ തുടക്കം നെട്ടയം മലമുകളിലുണ്ടായ ഒരു തർക്കത്തെത്തുടർന്നാണ്. ബിജെപി പ്രവർത്തകന്റെ ഭാര്യ നൽകിയ പരാതിയാണ് വലിയ സംഘർഷത്തിലേക്ക് നയിച്ചത്. തന്റെ…
