വാണിജ്യ സിലിണ്ടർ വില വർധന: മെയ് ആറിന് സംസ്ഥാനത്ത് ഹോട്ടൽ പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വാണിജ്യ പാചകവാതക വിലയിൽ ഉണ്ടായ അമിതമായ വർധനവിനെതിരെ ഹോട്ടൽ ഉടമകൾ ശക്തമായ സമരത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ വാണിജ്യ സിലിണ്ടർ വില 3,000 രൂപയും കടന്ന് കുതിക്കുകയാണ്. കൊച്ചിയിൽ സിലിണ്ടറിന് 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്…
