ബംഗാളിൽ മമതയ്ക്ക് കനത്ത തിരിച്ചടി; വിമത നേതാവ് ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജി വിഭാഗത്തെ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് വിമത നേതാവ് ഋതബ്രത ബാനർജിയെ പുതിയ പ്രതിപക്ഷ നേതാവായി നിയമസഭാ സ്പീക്കർ അംഗീകരിച്ചു. തനിക്ക് എം.എൽ.എമാരുടെ ഭൂരിപക്ഷ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന 59 ജനപ്രതിനിധികളുടെ കത്തുമായി ഋതബ്രത ബാനർജി സ്പീക്കറെ സമീപിച്ചിരുന്നു. ഈ കത്തിലെ ഭൂരിപക്ഷം പരിശോധിച്ച ശേഷമാണ് സ്പീക്കറുടെ നിർണായക പ്രഖ്യാപനം. അതേസമയം, മുതിർന്ന നേതാവ് ശോഭൻ ദേബ് ചതോപാധ്യായെ പ്രതിപക്ഷ നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് മമതാ ബാനർജി പക്ഷം നൽകിയ കത്ത് സ്പീക്കർ തള്ളുകയും ചെയ്തു.…
