ഭർത്താവിന്റെ ക്രൂരമർദനം: തിരുവനന്തപുരം ആറ്റുകാലിൽ 27കാരി ജീവനൊടുക്കി
തിരുവനന്തപുരം ആറ്റുകാലിൽ വാടകവീട്ടിൽ താമസിച്ച് വരികയായിരുന്ന 27-കാരി ആരതി തൂങ്ങിമരിച്ച സംഭവം ഭർത്താവിന്റെ ക്രൂരമായ പീഡനം കാരണമാണെന്ന് കുടുംബം ആരോപിക്കുന്നു. വർക്കല സ്വദേശിനിയായ ആരതിയെ ഭർത്താവ് അതുൽ ക്രൂരമായി മർദിച്ച വിവരം യുവതി സ്വന്തം അമ്മയെ ഫോണിൽ വിളിച്ചറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആത്മഹത്യ. അതുലിന്റെ മർദനമേറ്റ് ശരീരത്തിൽ മുറിവുകളുണ്ടായതിന്റെ ചിത്രങ്ങൾ മരണത്തിന് മുൻപ് ആരതി അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു. ഈ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വർക്കല സ്വദേശിയായ ആരതിയും കല്ലറ സ്വദേശിയായ അതുലും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷമേ ആയിരുന്നുള്ളൂ….
