പാലരുവി എക്സ്പ്രസിൽ ആറുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ
കൊല്ലം: ട്രെയിൻ യാത്രക്കിടെ ആറ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അയത്തിൽ സ്വദേശിയായ നാൽപതുകാരൻ സാനിഷാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെ പാലരുവി എക്സ്പ്രസിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കേരളത്തിലേക്ക് തീർത്ഥാടനത്തിനെത്തിയ തമിഴ് കുടുംബത്തിലെ പെൺകുഞ്ഞാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്. വധശ്രമക്കേസിലടക്കം നേരത്തെ പ്രതിയായിട്ടുള്ള വ്യക്തിയാണ് സാനിഷെന്ന് പോലീസ് വ്യക്തമാക്കി. ട്രെയിനിന്റെ തറയിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ സാനിഷ് എടുത്തുകൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. ഈ സമയം…
