തൃശ്ശൂരിൽ പടക്ക നിർമ്മാണ ശാലയിൽ ഉഗ്രസ്ഫോടനം: ആറ് മരണം, നിരവധി പേർക്ക് ഗുരുതര പരിക്ക്

തൃശ്ശൂർ മുണ്ടത്തിക്കോടുള്ള പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ പടക്കങ്ങൾ നിർമ്മിച്ചിരുന്ന സാമ്പിൾ പുരയിലാണ് വൈകിട്ട് മൂന്നരയോടെ അപകടം സംഭവിച്ചത്. നിലവിൽ ആറ് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ 18 പേരെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, ഇതിൽ പത്തുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.​ അഞ്ച് താത്ക്കാലിക പുരകളിലായി നടന്ന പടക്ക നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനം അഞ്ചിടത്തേക്കും പടരുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ പലരുടെയും ശരീരഭാഗങ്ങൾ ദൂരെയുള്ള പാടങ്ങളിൽ നിന്നുമാണ് കണ്ടെടുത്തത്….

Read More