മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കാനുള്ള ഇ.ഡി ശുപാർശയിൽ വി.ഡി. സതീശൻ നിയമോപദേശം തേടും; സി.പി.എം പ്രതിരോധത്തിലേക്ക്

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ശുപാർശയിൽ നിയമ പരിശോധന നടത്തിയ ശേഷം തുടർതീരുമാനം എടുക്കുമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. മാസപ്പടി കേസ് മാത്രമല്ല, ഗൗരവമേറിയ മറ്റ് പല വിവരങ്ങളും തെളിവുകളും ഇ.ഡി കൈമാറിയിട്ടുണ്ടെന്നും ഈ വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. അതേസമയം, പിണറായി വിജയനെതിരായ ഇ.ഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതവും രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുള്ളതുമാണെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. കേസിന് പിന്നിൽ കേവലം രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നും ഇതിനെ നിയമപരമായും…

Read More

വി. ഡി. സതീശന്റെ വാഹനം തടഞ്ഞു; ഡി. സി. സി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ചേന്തിയിൽ സംഘടിപ്പിച്ച ചതയദിനാഘോഷ ചടങ്ങിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രി വി. ഡി. സതീശന്റെ വാഹനം തടഞ്ഞു നിർത്തി പ്രതിഷേധിച്ച സംഭവത്തിൽ ഡി. സി. സി അംഗം ചേന്തി അനിലിനെതിരെ കോൺഗ്രസ് കടുത്ത അച്ചടക്ക നടപടിയെടുത്തു. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ അനിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. കെ. പി. സി. സി പ്രസിഡന്റിന്റെ പ്രത്യേക നിർദേശപ്രകാരം തിരുവനന്തപുരം ഡി. സി. സി അധ്യക്ഷൻ എൻ. ശക്തനാണ് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.​ പാർട്ടിയിലെ ആഭ്യന്തര ഗ്രൂപ്പ് തർക്കങ്ങളാണ്…

Read More

മലയാളികൾക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: ഓണം മലയാളികളുടെ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ആഘോഷമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ മലയാളികൾക്കും അദ്ദേഹം ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്നു. ജാതി, മതം, വർഗം, നിറം തുടങ്ങിയ വ്യത്യാസങ്ങൾക്കപ്പുറം മലയാളികൾ ഒന്നിച്ചുചേരുന്ന അവസരമാണ് ഓണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരസ്പര സ്നേഹവും സഹകരണവും സൗഹാർദവും കൂടുതൽ ശക്തിപ്പെടുത്തുന്നതാകണം ഓണാഘോഷമെന്നും അദ്ദേഹം ആശംസിച്ചു. കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന പ്രധാന അവസരമായും ഓണത്തെ കാണേണ്ടതുണ്ട്. കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും…

Read More

ഡൽഹിയിൽ കേരള ഹൗസിൽ ഓണാഘോഷം; മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കും

ന്യൂഡൽഹി: ന്യൂഡൽഹിയിലെ കേരള ഹൗസിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഓണത്തിന്റെ ഐക്യസന്ദേശവും ഉയർത്തിപ്പിടിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കും. ഡൽഹിയിലെ മലയാളി സമൂഹത്തെയും കേരള ഹൗസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി വിപുലമായ രീതിയിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓണസദ്യ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും രാജ്യതലസ്ഥാനത്ത് പരിചയപ്പെടുത്തുന്നതിനും ഡൽഹിയിലെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്നതിനും പരിപാടി ലക്ഷ്യമിടുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പുതിയ കേരള സർക്കാർ അധികാരമേറ്റതിന്…

Read More

ഹെലികോപ്റ്റർ യാത്ര: വിമർശനങ്ങൾക്കും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കും മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയെന്ന ആരോപണത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്. ഒരു പ്രമുഖ നിക്ഷേപക ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് താൻ ഹെലികോപ്റ്ററിൽ യാത്ര ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ യാത്രയ്ക്കായി വന്ദേ ഭാരത് ട്രെയിൻ ബുക്ക് ചെയ്തിരുന്നെങ്കിലും, നിക്ഷേപകർ തന്നെ എത്രയും വേഗം കാണണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ഹെലികോപ്റ്റർ ഉപയോഗിക്കേണ്ടി വന്നത്. കൂടാതെ, യാത്ര ചെയ്താലും ഇല്ലെങ്കിലും 80 ലക്ഷം രൂപ കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം…

Read More

​വി. ഡി. സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്

​തിരുവനന്തപുരം: കേരളം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്ന ധവളപത്രം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ, സംസ്ഥാനത്തിന്‍റെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി ബജറ്റിൽ എന്തൊക്കെ പ്രഖ്യാപനങ്ങളാണ് ഉണ്ടാകുക എന്നതിനെക്കുറിച്ച് വലിയ രീതിയിലുള്ള ആകാംക്ഷ നിലനിൽക്കുന്നുണ്ട്. നികുതിയേതര വരുമാനം ഉയർത്തുന്നതിനും, കേന്ദ്ര സർക്കാരിൽ നിന്നുള്ള വിഹിതം പരമാവധി നേടിയെടുക്കുന്നതിനുമുള്ള പ്രത്യേക പദ്ധതികൾ ഈ ബജറ്റിന്‍റെ ഭാഗമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരും ജനങ്ങളും പ്രതീക്ഷിക്കുന്നത്.​ ഇത്തവണത്തെ ബജറ്റിൽ എല്ലാവരും ഏറ്റവും ഉറ്റുനോക്കുന്നത് കിഫ്ബിയിൽ (KIIFB) വരുത്താൻ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ചാണ്. സംസ്ഥാനം…

Read More

പിണറായി സർക്കാർ സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിനെയും എൻ. പ്രശാന്തിനെയും തിരിച്ചെടുത്ത് വി.ഡി. സതീശൻ സർക്കാർ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സസ്പെൻഷനിലായിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിനെയും എൻ. പ്രശാന്തിനെയും സർവീസിലേക്ക് തിരിച്ചെടുത്ത് വി.ഡി. സതീശൻ സർക്കാർ. സർക്കാർ നയങ്ങളെയും ഉന്നത ഉദ്യോഗസ്ഥരുടെ തെറ്റായ നടപടികളെയും പരസ്യമായി വിമർശിക്കാൻ മടി കാണിക്കാത്ത ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥരാണ് ഇരുവരും. ഇടതുപക്ഷ സർക്കാരിന്റെ കടുത്ത വിമർശകരായ ഇവരെ തിരിച്ചെടുത്ത നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.​ ഇടതുപക്ഷ സർക്കാരിനെ മാധ്യമങ്ങളിലൂടെ വിമർശിച്ചതിന്റെ പേരിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് മുതിർന്ന…

Read More

സിൽവർ ലൈന് പകരം ബദൽ അതിവേഗ റെയിൽ പാത: മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷം അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാർ മുന്നോട്ടുവെച്ച കെ-റെയിൽ (സിൽവർ ലൈൻ) പദ്ധതിക്ക് പകരം പുതിയ അതിവേഗ റെയിൽ പാത നടപ്പാക്കാൻ ഒരുങ്ങി യുഡിഎഫ് സർക്കാർ. കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ അതിവേഗത്തിൽ ബന്ധിപ്പിക്കുന്ന പുതിയ റെയിൽപാതയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ലക്ഷ്യമിടുന്നത്. സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നും, അതിന് പകരമായി പരിസ്ഥിതി സൗഹൃദവും പ്രായോഗികവുമായ മറ്റൊരു അതിവേഗ പാത യാഥാർത്ഥ്യമാക്കുമെന്നുമാണ് യുഡിഎഫ് സർക്കാർ വ്യക്തമാക്കുന്നത്.​…

Read More

​വി. ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമന്ദിര തർക്കങ്ങൾക്ക് പരിഹാരം; ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവായി

തിരുവനന്തപുരം: വി. ഡി. സതീശൻ മന്ത്രിസഭയിൽ വകുപ്പുവിഭജനത്തിൽ മാത്രമല്ല, മന്ത്രിമന്ദിരങ്ങളുടെ കാര്യത്തിലും നിലനിന്നിരുന്ന തർക്കങ്ങൾക്ക് ഒടുവിൽ പരിഹാരമായി. മന്ത്രിമാർക്കുള്ള ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള ‘പമ്പ’ ബംഗ്ലാവാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിൽ പൊതുമരാമത്ത്-ടൂറിസം മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന ‘പമ്പ’ തനിക്ക് വേണമെന്ന് രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്ലിഫ് ഹൗസിന് സമീപമുള്ള മറ്റൊരു മന്ദിരമായ ‘അശോക’ സണ്ണി ജോസഫിനും അനുവദിച്ചു. ​മറ്റ്…

Read More

യുഡിഎഫ് മന്ത്രിസഭ ഇന്ന് പ്രഖ്യാപിക്കും; രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിലേക്ക്, വി.ഡി. സതീശൻ പട്ടിക കൈമാറും

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളെയും അവരുടെ വകുപ്പുകളെയും കുറിച്ചുള്ള അന്തിമ തീരുമാനം ഇന്നുണ്ടാകും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വിളിച്ചുചേർക്കുന്ന പത്രസമ്മേളനത്തിലാകും മന്ത്രിമാരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുക. മന്ത്രിമാരുടെ വകുപ്പുകൾ ഏതൊക്കെയാണെന്ന കാര്യത്തിലും ഇന്ന് തന്നെ വ്യക്തത വരും. അന്തിമ തീരുമാനമായ മന്ത്രിമാരുടെ പട്ടിക ഇന്ന് തന്നെ ഗവർണർക്ക് കൈമാറുമെന്നാണ് വിവരം. പുതിയ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്.​ മറ്റു പ്രമുഖ നേതാക്കളുടെ വകുപ്പുകളെക്കുറിച്ചും ഏകദേശ ധാരണയായിട്ടുണ്ട്. സണ്ണി ജോസഫിന് റവന്യൂ വകുപ്പും, കെ. മുരളീധരന്…

Read More