രമേശ് ചെന്നിത്തല തന്റെ നേതാവെന്ന് വി.ഡി. സതീശൻ; മന്ത്രിസഭയിലേക്ക് ക്ഷണം, ഉപാധികളില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ചെന്നിത്തലയുടെ വസതിയിലെത്തി സതീശൻ അദ്ദേഹത്തെ സന്ദർശിച്ചതിന് ശേഷമായിരുന്നു സംയുക്ത മാധ്യമസമ്മേളനം. രമേശ് ചെന്നിത്തല എന്നും തന്റെ നേതാവാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. കൂടിക്കാഴ്ചയ്ക്കിടെ ചെന്നിത്തലയെ സതീശൻ മന്ത്രിസഭയിലേക്ക് ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ട്.​ മന്ത്രിസ്ഥാനത്തെക്കുറിച്ച് പാർട്ടി തീരുമാനമെടുക്കുമെന്നും യാതൊരുവിധ ഉപാധികളും തനിക്കില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ സർക്കാരിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകൾക്കിടയിലാണ് ഇരുവരും തമ്മിലുള്ള ഈ സുപ്രധാന…

Read More

ആഡംബര സുരക്ഷ വേണ്ട, നാട്ടുകാരെ ബുദ്ധിമുട്ടിക്കരുത്; യാത്രാശൈലിയിൽ മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: ​തന്റെ യാത്രാസുരക്ഷയിൽ വിപുലമായ സന്നാഹങ്ങൾ ഒഴിവാക്കിക്കൊണ്ട് പുതിയ മാതൃക പ്രഖ്യാപിച്ചിരിക്കുകയാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. യാത്രകളിൽ അമിത സുരക്ഷ ആവശ്യമില്ലെന്ന് അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഒഴികെയുള്ള മറ്റ് അകമ്പടി വാഹനങ്ങൾ ഒഴിവാക്കാനാണ് അദ്ദേഹം നിർദേശം നൽകിയിരിക്കുന്നത്. ഔദ്യോഗിക യാത്രകൾക്കിടയിൽ സാധാരണക്കാരായ നാട്ടുകാരെ ബുദ്ധിമുട്ടിക്കാനോ റോഡുകളിൽ ഗതാഗത തടസ്സം സൃഷ്ടിക്കാനോ പാടില്ലെന്നും അദ്ദേഹം കർശന നിർദേശം നൽകി.​ യഥാർത്ഥത്തിൽ എസ്കോർട്ട് വാഹനങ്ങൾ പോലും വേണ്ടെന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാൽ…

Read More

സർക്കാർ രൂപീകരിക്കാൻ സതീശനെ ക്ഷണിച്ച് ഗവർണർ; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഗവർണർ രാജേന്ദ്ര അർലേക്കർ ഔദ്യോഗികമായി ക്ഷണിച്ചു. തിരുവനന്തപുരത്ത് നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് പിന്നാലെ രാജ്ഭവനിലെത്തിയ സതീശൻ ഗവർണറെ കണ്ട് എംഎൽഎമാരുടെ പിന്തുണക്കത്ത് കൈമാറി. സണ്ണി ജോസഫ് അവതരിപ്പിക്കുകയും തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങുകയും ചെയ്ത പ്രമേയത്തിലൂടെയാണ് സതീശനെ നിയമസഭാ കക്ഷി നേതാവായി ഐകകണ്ഠേന തിരഞ്ഞെടുത്തത്. തിങ്കളാഴ്ച പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കും. തുടർന്ന് 21-ാം തീയതി നിയമസഭ ചേരുമ്പോൾ എല്ലാ എംഎൽഎമാരും സത്യപ്രതിജ്ഞ…

Read More

വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി; 11 ദിവസം നീണ്ട അനിശ്ചിതത്വത്തിന് വിരാമം

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട ആകാംക്ഷകൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വിരാമമിട്ട് വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഡൽഹിയിൽ എഐസിസി വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിലാണ് നിർണായക തീരുമാനം പുറത്തുവിട്ടത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ 11 ദിവസമായി തുടർന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ അന്ത്യമായത്.​ മുഖ്യമന്ത്രി പദത്തിനായി കെ.സി. വേണുഗോപാൽ,…

Read More

മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി. സതീശൻ്റെ കടുത്ത നിലപാട്; ഭരണപരിചയം മാനദണ്ഡമല്ലെന്ന് നിരീക്ഷകർക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ മുറുകുമ്പോൾ തന്റെ നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ വി.ഡി. സതീശൻ. തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിൽ മറ്റ് പദവികൾ ഏറ്റെടുക്കാനില്ലെന്ന കർശന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഹൈക്കമാൻഡ് നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ സതീശൻ ഇക്കാര്യം വ്യക്തമാക്കിയതായാണ് സൂചന.​ ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ഒരു മാനദണ്ഡമല്ലെന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതിനായി വി.എസ്. അച്യുതാനന്ദന്റെയും നരേന്ദ്ര മോദിയുടെയും ഉദാഹരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഭരണാധികാരിക്ക് വ്യക്തമായ കാഴ്ചപ്പാടാണ് വേണ്ടതെന്നും, മികച്ചൊരു…

Read More

യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും; ആവേശകരമായ പോളിംഗ് പുരോഗമിക്കുന്നു

കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ പ്രമുഖ നേതാക്കളും വോട്ടർമാരും പോളിംഗ് ബൂത്തുകളിൽ സജീവമായി. നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേസരി ബാലകൃഷ്ണ മെമ്മോറിയൽ സ്കൂളിലെ 135-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ അദ്ദേഹം, ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും വോട്ട് ചെയ്യാതെ ആരും മാറിനിൽക്കരുതെന്നും അഭ്യർത്ഥിച്ചു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സമാനമായ വിജയാശങ്ക പങ്കുവെച്ചു.​ ഭരണത്തുടർച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു….

Read More

​വി.ഡി. സതീശന്റെ പത്രിക അംഗീകരിച്ചു; എൽ.ഡി.എഫിന്റെ പരാതികൾ വരണാധികാരി തള്ളി

പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക വരണാധികാരി അംഗീകരിച്ചു. പത്രികയിൽ വരുമാന വിവരങ്ങൾ മറച്ചുവെച്ചെന്നും യഥാർത്ഥ വിവരങ്ങൾ നൽകിയില്ലെന്നും ആരോപിച്ച് എൽ.ഡി.എഫ് നൽകിയ പരാതികൾ തള്ളിക്കൊണ്ടാണ് പത്രിക സ്വീകരിച്ചത്. സതീശൻ നൽകിയ വിശദീകരണങ്ങൾ തൃപ്തികരമാണെന്ന് വരണാധികാരി വ്യക്തമാക്കി. സൂക്ഷ്മപരിശോധനയ്ക്ക് തൊട്ടുമുമ്പ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ടൈസൺ മാസ്റ്ററാണ് പരാതിയുമായി രംഗത്തെത്തിയത്.​ അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനം കൃത്യമായി രേഖപ്പെടുത്തിയില്ല, ഔദ്യോഗിക വാഹനത്തിന്റെ ട്രാഫിക് പിഴകളും കുടിശ്ശികയും മറച്ചുവെച്ചു, കൈവശമുള്ള സ്വർണ്ണത്തിന്റെ കൃത്യമായ വിപണി…

Read More

പ്ലാച്ചിമട സമരസമിതിയുടെ തുകയുമായി വി.ഡി. സതീശൻ പത്രിക സമർപ്പിച്ചു; പറവൂരിൽ ആവേശമായി കാൽനട യാത്ര

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂർ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുന്നതിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പറവൂരിലെ കോൺഗ്രസ് ഓഫീസായ രാജീവ് ഭവനിൽ നിന്നും പ്രവർത്തകരുടെയും നേതാക്കളുടെയും വലിയൊരു നിരയ്‌ക്കൊപ്പം കാൽനടയായാണ് അദ്ദേഹം അഡീഷണൽ തഹസിൽദാർ ഓഫീസിലെത്തിയത്. ആവേശഭരിതമായ മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ ഈ പത്രികാ സമർപ്പണം ഒരു ആഘോഷമാക്കി മാറ്റി. ആകെ രണ്ട് സെറ്റ് പത്രികകളാണ് അദ്ദേഹം സമർപ്പിച്ചത്.​ പ്ലാച്ചിമട സമര സമിതി നൽകിയ തുകയാണ് വി.ഡി. സതീശൻ തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനായി ഉപയോഗിച്ചത് എന്നത്…

Read More

പറവൂരിൽ തീപാറും പോരാട്ടം; വി.ഡി. സതീശനെതിരെ ഇ.ടി. ടൈസൺ മാസ്റ്റർ

കൊച്ചി: പറവൂർ നിയമസഭാ മണ്ഡലത്തിൽ ഇത്തവണ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുന്നു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ എടുത്ത തീരുമാനപ്രകാരം, നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഇ.ടി. ടൈസൺ മാസ്റ്റർ മത്സരിക്കും. നിലവിൽ കൈപ്പമംഗലം എം.എൽ.എയായ ടൈസൺ മാസ്റ്റർ, അവിടെ രണ്ട് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഇക്കുറി പറവൂരിലേക്ക് മാറുന്നത്.​ കാൽനൂറ്റാണ്ടായി പറവൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വി.ഡി. സതീശന്റെ വിജയക്കുതിപ്പിന് തടയിടാൻ ടൈസൺ മാസ്റ്ററെപ്പോലൊരു കരുത്തനായ സ്ഥാനാർത്ഥിക്ക് സാധിക്കുമെന്നാണ് സി.പി.ഐയുടെയും ഇടതുമുന്നണിയുടെയും പ്രതീക്ഷ. 2001-ൽ…

Read More

ഇടതുപക്ഷം വിട്ട് എ. സുരേഷ് യു.ഡി.എഫിലേക്ക്; പാലക്കാട് ‘പുതുയുഗ യാത്ര’യിൽ സ്വീകരണം

പാലക്കാട് : പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ‘പുതുയുഗ യാത്ര’യുടെ സമാപന വേദിയിൽ വെച്ച് വി.എസ്. അച്യുതാനന്ദന്റെ മുൻ പി.എ എ. സുരേഷ് ഔദ്യോഗികമായി യു.ഡി.എഫിന്റെ ഭാഗമായി. ചടങ്ങിൽ വി.ഡി. സതീശൻ സുരേഷിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. കെ. മുരളീധരൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു ഈ രാഷ്ട്രീയ മാറ്റം.​ഇടതുപക്ഷ സഹയാത്രികനായിരുന്ന ഹസ്കറും സുരേഷിനൊപ്പം വേദിയിലെത്തിയിരുന്നു. ഇടതുപക്ഷം അതിന്റെ മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്നത് കാണുന്നതിൽ പ്രയാസമുണ്ടെന്നും, കഴിഞ്ഞ 13 വർഷമായി താൻ വലിയ മാനസിക…

Read More