കോഴിക്കോട് കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് പതിനാറുകാരനായ വിദ്യാർത്ഥി മരിച്ചു. കൊയിലാണ്ടി സ്വദേശി അദ്വൈത് ആണ് മരിച്ചത്. വീടിന് സമീപമുള്ള ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിച്ചു കളിക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. കയ്യിലിരുന്ന ഗുണ്ട് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം.
അപകടം നടന്ന ഉടനെ തന്നെ അദ്വൈതിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. നിലവിൽ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
