72-ാമത് നെഹ്റു ട്രോഫി: നടുഭാഗത്തെ തോൽപ്പിച്ച് അരോമ ചുണ്ടൻ പുതിയ ജലരാജാവ്; കന്നി കിരീടം ഫോട്ടോഫിനിഷിൽ
ആലപ്പുഴ: 72 മത് നെഹ്റു ട്രോഫി വള്ളംകളിയിൽ പുന്നമടക്കായലിനെ ആവേശത്തിലാഴ്ത്തി അരോമ ചുണ്ടൻ പുതിയ ജലരാജാവായി കിരീടമണിഞ്ഞു. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഫോട്ടോഫിനിഷിലൂടെയാണ് അരോമ തങ്ങളുടെ കന്നി നെഹ്റു ട്രോഫി കിരീടം സ്വന്തമാക്കിയത്. മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ പ്രമുഖ വള്ളങ്ങളാണ് ഫൈനൽ ലൈനപ്പിൽ ഏറ്റുമുട്ടിയത്. 4:23.328 മിനിറ്റിൽ അരോമ ഫിനിഷ് ചെയ്തപ്പോൾ, തൊട്ടുപിന്നിലെത്തിയ നടുഭാഗം ചുണ്ടൻ 4:23.44 മിനിറ്റിൽ ലക്ഷ്യത്തിലെത്തി രണ്ടാമതായി. നെഹ്റു ട്രോഫി ചരിത്രത്തിൽ പുത്തൻ താരോദയമായി മാറിയിരിക്കുകയാണ് അരോമ ചുണ്ടൻ. മത്സരത്തിന്റെ…
