വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി; 11 ദിവസം നീണ്ട അനിശ്ചിതത്വത്തിന് വിരാമം
തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട ആകാംക്ഷകൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വിരാമമിട്ട് വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഡൽഹിയിൽ എഐസിസി വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിലാണ് നിർണായക തീരുമാനം പുറത്തുവിട്ടത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ 11 ദിവസമായി തുടർന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ അന്ത്യമായത്. മുഖ്യമന്ത്രി പദത്തിനായി കെ.സി. വേണുഗോപാൽ,…
