പാചകവാതക വിതരണത്തിന് പുതിയ നിയന്ത്രണം: ഹോട്ടലുകൾക്ക് തിരിച്ചടി, ഗാർഹിക ഉപഭോക്താക്കൾക്ക് മുൻഗണന
കേന്ദ്രസർക്കാർ അവശ്യവസ്തു നിയമം (1955) പ്രകാരം പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ വിതരണത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി. ‘2026-ലെ പ്രകൃതിവാതക (വിതരണ നിയന്ത്രണം) ഉത്തരവ്’ എന്ന പേരിൽ മാർച്ച് 9-ന് പുറത്തിറക്കിയ ഈ വിജ്ഞാപനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ നിലവിൽ വന്നു. ഗ്യാസ് ഉപഭോക്താക്കളെ വിവിധ മുൻഗണനാ വിഭാഗങ്ങളായി തിരിച്ചാണ് പുതിയ ക്രമീകരണം നടപ്പിലാക്കുന്നത്.ഗാർഹിക ആവശ്യങ്ങൾക്കുള്ള പൈപ്പ് നാച്ചുറൽ ഗ്യാസ് (PNG), വാഹനങ്ങളിൽ ഉപയോഗിക്കുന്ന സി.എൻ.ജി (CNG), എൽ.പി.ജി ഉത്പാദനം, പൈപ്പ്ലൈൻ പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് ഏറ്റവും ഉയർന്ന…
