വടക്കൻ കേരളത്തിൽ എൻഐഎയുടെ വ്യാപക പരിശോധന: മലപ്പുറത്തെ സ്ഫോടകവസ്തു വേട്ടയിൽ നിർണായക തുടരന്വേഷണം
കൊച്ചി: വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യാപക പരിശോധന നടത്തുന്നു. മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ഒരേസമയം ഈ റെയ്ഡ് നടക്കുന്നത്. ഫെബ്രുവരി 7-ന് മലപ്പുറം തിരൂരങ്ങാടി ചെമ്മാട്ട് വെച്ച് ലോറിയിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവത്തിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി. മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. തിരൂരങ്ങാടിയിലെ ഒരു ഹോളോബ്രിക്സ് ഗോഡൗണിലും വണ്ടൂരിലുള്ള ഒരു വീടുമാണ് എൻഐഎ സംഘം പരിശോധിക്കുന്നത്. അന്ന് ഉള്ളിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച…
