മുട്ടിൽ മരംമുറി വഞ്ചന കേസ്: അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ഹാജരായില്ല; രണ്ടുദിവസം കൂടി സമയം തേടി ഹൈക്കോടതിയിൽ

കൊച്ചി: മുട്ടിൽ മരംമുറി വഞ്ചന കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരൻമാർ ഇന്ന് കോടതിയിൽ ഹാജരായില്ല. കേസ് പരിഗണിക്കുന്ന ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ടെത്തുന്നതിന് പകരം, സമയം രണ്ടുദിവസം കൂടി നീട്ടിനൽകണം എന്ന് ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജോസ്ക്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരാണ് ഈ കേസ് നേരിടുന്ന മൂന്ന് സഹോദരങ്ങൾ.

Read More

മുട്ടിൽ മരംമുറി വഞ്ചനക്കേസ്: അഗസ്റ്റിൻ സഹോദരങ്ങൾ ഈ മാസം 18-ന് കോടതിയിൽ ഹാജരാകണം

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരന്മാരോട് ഈ മാസം 18-ന് വീണ്ടും കോടതിയിൽ ഹാജരാകാൻ നിർദേശം. അന്നേദിവസം കേസിലെ പ്രതികൾക്ക് മേൽ ചുമത്തിയ കുറ്റങ്ങൾ കോടതി വായിച്ചു കേൾപ്പിക്കും. കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രതികൾക്കെതിരെ കോടതി മുമ്പ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.​ കോടതി വാറണ്ട് അയച്ചതിനെ തുടർന്ന് കേസിലെ രണ്ടാം പ്രതി ആന്റോ അഗസ്റ്റിനും മൂന്നാം പ്രതി ജോസ്കുട്ടി അഗസ്റ്റിനും കഴിഞ്ഞ ദിവസം കോടതിയിൽ എത്തിയെങ്കിലും ഒന്നാം പ്രതി റോജി അഗസ്റ്റിൻ ഇന്ന്…

Read More