നിതിൻ രാജിന്റെ മരണം: കേരളത്തിൽ ദലിത് സംഘടനകളുടെ ഹർത്താൽ; പലയിടത്തും വാഹനങ്ങൾ തടഞ്ഞു

നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ദലിത്-ആദിവാസി സംഘടനകളും ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും പ്രഖ്യാപിച്ച സംസ്ഥാനതല ഹർത്താൽ പുരോഗമിക്കുന്നു. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാവിലെ ആറ് മണി മുതൽ ഹർത്താൽ ആരംഭിച്ചത്. ഹർത്താലുമായി സഹകരിക്കില്ലെന്നും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ അറിയിച്ചിരുന്നു.​ തലസ്ഥാന നഗരത്തിലടക്കം സംസ്ഥാനത്തിന്റെ വിവിധ…

Read More

നിതിൻ രാജിന്റെ മരണം: നീതി തേടി നാളെ സംസ്ഥാനത്ത് ദളിത് സംഘടനകളുടെ ഹർത്താൽ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാളെ ദളിത് സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. 52 ദളിത്-ആദിവാസി സംഘടനകളുടെ സഹകരണത്തോടെ ‘ജസ്റ്റിസ് ഫോർ നിതിൻരാജ്’ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ​നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക, രോഹിത് വെമുല നിയമം നടപ്പിലാക്കുക…

Read More

നിതിൻ രാജിന്റെ മരണം: ‘ഇൻസ്റ്റാ പേ’ ലോൺ ആപ്പിനെതിരെ പോലീസ് കേസെടുത്തു; മാനസിക പീഡനത്തിന് എഫ്‌ഐആർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് മാഫിയക്കെതിരെ പോലീസ് കേസെടുത്തു. ‘ഇൻസ്റ്റാ പേ’ (Insta Pay) എന്ന ഓൺലൈൻ ലോൺ ആപ്പിനെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ അധ്യാപകരുടെ പീഡനത്തിനൊപ്പം തന്നെ ഈ ലോൺ ആപ്പ് വഴിയുള്ള ഭീഷണികളും കാരണമായെന്ന സംശയത്തെത്തുടർന്നാണ് നടപടി.​ പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നിതിൻ രാജിനെ നിരന്തരം ഭയപ്പെടുത്തിയതായും അതിക്രൂരമായ രീതിയിൽ മാനസികമായി പീഡിപ്പിച്ചതായും പോലീസ് തയ്യാറാക്കിയ പ്രഥമവിവര റിപ്പോർട്ടിൽ…

Read More

​ഡോ. റാം സ്ഥിരം പ്രശ്നക്കാരൻ; വിദ്യാർത്ഥികളെ കൊണ്ട് തല്ലിക്കുമായിരുന്നു: അഞ്ചരക്കണ്ടിയിൽ വെളിപ്പെടുത്തലുമായി വിദ്യാർത്ഥികൾ

കണ്ണുർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ, ആരോപണവിധേയനായ ഡോ. എം.കെ. റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി സഹപ്രവർത്തകരും വിദ്യാർത്ഥികളും രംഗത്തെത്തി. ഡോ. റാം കോളേജിലെ സ്ഥിരം പ്രശ്നക്കാരനാണെന്നും വിദ്യാർത്ഥികളോട് അങ്ങേയറ്റം മോശമായ രീതിയിലാണ് പെരുമാറിയിരുന്നതെന്നും ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥികൾ ആരോപിക്കുന്നു.​ വിദ്യാർത്ഥികളെ മാനസികമായി തകർക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ഇയാളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. സ്ഥിരമായി മോശം ഭാഷ ഉപയോഗിക്കുകയും വിദ്യാർത്ഥികളെ ബോഡി ഷെയ്മിംഗിന് ഇരയാക്കുകയും ചെയ്യുന്നത് ഡോ. റാമിന്റെ പതിവായിരുന്നു. ഇതിനുപുറമെ, ആൺകുട്ടികളെക്കൊണ്ട്…

Read More

നിതിൻ രാജിന്റെ മരണം: 13 അംഗ പ്രത്യേക സംഘം അന്വേഷിക്കും; ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോളേജിലെ അധ്യാപകരിൽ നിന്ന് നിതിൻ നേരിട്ട കടുത്ത ജാതി അധിക്ഷേപങ്ങളെയും മാനസിക പീഡനങ്ങളെയും കുറിച്ച് വീട്ടുകാരും സുഹൃത്തുക്കളും വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കാൻ പോലീസ് തീരുമാനിച്ചത്.​ നിതിനെ അധ്യാപകർ ഭീഷണിപ്പെടുത്തിയിരുന്നതായി വ്യക്തമാക്കുന്ന നിർണ്ണായകമായ ശബ്ദ സന്ദേശങ്ങൾ ഇതിനിടെ പുറത്തുവന്നു. കോളേജിലെ സ്റ്റാഫ് റൂം പോലും നിതിനെ…

Read More

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ സംസ്കാരം ഇന്ന്; അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം ഉഴുമലയ്ക്കലെ വീട്ടിലെത്തിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്നും വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ​സംഭവത്തിൽ കോളജിലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിതിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. നിതിനെ അധ്യാപകർ മാനസികമായി ഉപദ്രവിച്ചിരുന്നതായും ജാതിയും നിറവും സാമ്പത്തിക സ്ഥിതിയും പറഞ്ഞ് അധിക്ഷേപിച്ചിരുന്നതായും അച്ഛൻ രാജൻ മാധ്യമങ്ങളോട്…

Read More