കേരളത്തിൽ ശക്തമായ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ജാഗ്രത നിർദേശം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. തുടർച്ചയായ മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലും നദീതീര മേഖലകളിലും വെള്ളം കയറാനുള്ള സാധ്യതയുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ അപകടസാധ്യതകളും നിലനിൽക്കുന്നുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികൾ, തോടുകൾ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ…

Read More

സംസ്ഥാന മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ദുരവസ്ഥ: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരത്തും തൃശൂരും പ്രവർത്തിക്കുന്ന സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ രോഗികളുടെ ജീവിതസാഹചര്യങ്ങൾ അതീവ ദയനീയമാണെന്ന് കേരള ഹൈക്കോടതി വിമർശിച്ചു. രോഗികൾക്ക് മാനുഷികവും സുരക്ഷിതവുമായ ചികിത്സാ അന്തരീക്ഷം ഉറപ്പാക്കേണ്ട ആശുപത്രികൾ ചില ഭാഗങ്ങളിൽ ജയിലിനെ അനുസ്മരിപ്പിക്കുന്ന അവസ്ഥയിലാണെന്ന് കോടതി നിരീക്ഷിച്ചു. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ശുചിത്വക്കുറവ്, രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലുള്ള വീഴ്ചകൾ എന്നിവയിൽ കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം സമഗ്രമായി മെച്ചപ്പെടുത്തണമെന്നും കോടതി…

Read More

പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്: തിരുവനന്തപുരത്ത് സി.പി.എം നേതാക്കളുടെ കുത്തിയിരുപ്പ് പ്രതിഷേധം

തിരുവനന്തപുരം: എക്സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ വ്യാപക പരിശോധന. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകൾ ഉൾപ്പെടെ കേരളത്തിലും ബെംഗളൂരുവിലുമായി പത്തിടങ്ങളിലാണ് ഇഡി ഒരേസമയം റെയ്ഡ് നടത്തുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയത്. ഇതിന് പുറമെ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും, സിഎംആർഎൽ എം.ഡി ശശിധരൻ…

Read More

ഭിന്നശേഷിക്കാർക്കായി സൗജന്യ കൃത്രിമ അവയവ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: ട്രിവാൻഡ്രം മെട്രോപൊളിസ് ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി സൗജന്യമായി നൽകുന്ന കൃത്രിമഅവയവ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ തിരുവനന്തപുരം ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. ഭിന്നശേഷിക്കാരായ നൂറോളം പേർക്ക് നടക്കാൻ ആവശ്യമായ ലിമ്പുകൾ, ക്രച്ചസ്, കാലിപ്പറുകൾ എന്നിവ സൗജന്യമായി നൽകുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.​ മുകളിൽ പറഞ്ഞ ഉപകരണങ്ങൾ ആവശ്യമായവർക്ക് ഈ ക്യാമ്പിൽ നേരിട്ടെത്തി സേവനം…

Read More

നിതിൻ രാജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം ജെ എസ് എസ്

തിരുവനന്തപുരം: നിതിൻ രാജിന്റെ മരണകാരണം വ്യക്തമാകണമെങ്കിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. ഇപ്പോൾ കേസിന്റെ ഗതി തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നിതിൻ രാജിന്റെ മാതാവ് ലത ജെ എസ് എസ് നേതാക്കളോട് പറഞ്ഞു. കോളേജിൽ നിന്ന് വിദ്യാർത്ഥികൾ അല്ലാതെ ഒരാൾ പോലും ഇതുവരെയും വീട് സന്ദർശിക്കാത്തതും ആശങ്കയുയർത്തുന്നു. അറിവ് പകർന്നു നൽകേണ്ട അധ്യാപകർ തന്നെ ജാതീയമായ അധിക്ഷേപവും മാനസിക പീഡനവും നടത്തുന്നത്‌ അവിശ്വസനീയമാണ്. കോളേജിൽ നിന്ന് 40 ഓളം വിദ്യാർത്ഥികൾ ഇന്നലെ നിതിൻ രാജിന്റെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിക്കുവാൻ…

Read More

കന്നി വോട്ടർമാർക്ക് മധുരമേകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ട് ചെയ്താൽ ഹൽവ സമ്മാനം

നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നി വോട്ടർമാരെ പോളിംഗ് ബൂത്തുകളിലേക്ക് ആകർഷിക്കുന്നതിനായി വേറിട്ട പദ്ധതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തെ ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട 200 കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യാനാണ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി തിരഞ്ഞെടുത്ത പോളിംഗ് ബൂത്തുകൾ കേന്ദ്രീകരിച്ചായിരിക്കും നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വ്യക്തമാക്കുന്നു. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിൽ കന്നി വോട്ടർമാർ കൃത്യമായി പങ്കെടുക്കണമെന്നും അധികൃതർ…

Read More

വർക്കല പാപനാശം ബീച്ചിൽ തമിഴ്‌നാട് സ്വദേശിയെ തിരയിൽപ്പെട്ട് കാണാതായി; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം വർക്കല പാപനാശം ബീച്ചിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയെ തിരയിൽപ്പെട്ട് കാണാതായി. കടലൂർ സ്വദേശിയും ഓട്ടോറിക്ഷാ തൊഴിലാളിയുമായ മുഹമ്മദ് അഫ്‌സലിനെയാണ് (18) കടലിൽ കാണാതായത്. ഇന്ന് രാവിലെ ഒൻപത് പേരടങ്ങുന്ന സുഹൃത്തുക്കളോടൊപ്പമാണ് അഫ്സൽ പാപനാശത്ത് എത്തിയത്. ഉച്ചയോടെ കടലിൽ കുളിക്കാനിറങ്ങിയ ഇദ്ദേഹം ശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു. നിലവിൽ ലൈഫ് ഗാർഡുമാരും ടൂറിസം പോലീസും വാട്ടർ സ്‌പോർട്‌സ് ടീമും ചേർന്ന് യുവാവിനായുള്ള തിരച്ചിൽ ഊർജിതമായി നടത്തിവരികയാണ്.

Read More

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

മലയാള ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച (2026 മാർച്ച് 26) പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചാണ് അന്തരിച്ചത്. തൃശൂർ സ്വദേശിയായ രാജേന്ദ്രൻ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. ‘ഗ്രീഷ്മം’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം അറുപതോളം ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവനടനായും തിളങ്ങിയിട്ടുണ്ട്.കളിയാട്ടം, പ്രണയവർണ്ണങ്ങൾ, പട്ടാഭിഷേകം, തച്ചിലേടത്ത്…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനും വോട്ടർപട്ടികയിൽ പേര് ചേർക്കാനും നാളെ അവസാന ദിവസം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ഇനി ഒരു പ്രവൃത്തിദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ. പ്രമുഖ സ്ഥാനാർത്ഥികളിൽ പലരും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പത്രിക സമർപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്ന സ്ഥാനാർത്ഥികൾ നാളെ പത്രികകൾ സമർപ്പിക്കും. മാർച്ച് 15-ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പത്രിക സമർപ്പിക്കാനായി ആകെ ലഭിച്ചത് ആറ് പ്രവൃത്തിദിവസങ്ങൾ മാത്രമാണ്. സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മപരിശോധന ചൊവ്വാഴ്ച നടക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസാന സമയം വ്യാഴാഴ്ച വരെയാണ്. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രധാന അറിയിപ്പും…

Read More

ഗുണ്ടാപ്പക: ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ കരുനാഗപ്പള്ളിയിൽ വെട്ടിക്കൊന്നു

കൊല്ലം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അലുവ അതുലിനെ കരുനാഗപ്പള്ളിയിൽ വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട ശേഷം മടങ്ങുകയായിരുന്ന അതുൽ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചുതെറിപ്പിച്ച ശേഷമാണ് സായുധ സംഘം ആക്രമണം നടത്തിയത്. പുതിയകാവിന് സമീപം വെച്ച് നടന്ന ഈ ക്രൂരമായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മാരകമായി മുറിവേറ്റ അതുലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുൻപ് ജിം…

Read More