സിഎംആർഎൽ – എക്സാലോജിക് കേസ്: വീണ വിജയന് വീണ്ടും ഇഡി സമൻസ്; ഈ മാസം 29ന് ഹാജരാകണം

തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമൻസ് അയച്ചു. ഈ മാസം 29-ാം തീയതി ഹാജരാകാനാണ് നിർദ്ദേശം. കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) ശേഖരിച്ച രേഖകൾ ഇനിയും ഇഡിക്ക് ലഭ്യമായിട്ടില്ല. ഈ രേഖകൾ കൈമാറാൻ കോടതി അനുവദിച്ച 10 ദിവസത്തെ സമയപരിധി കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു. ആവശ്യമുള്ള 134 സുപ്രധാന രേഖകൾക്കായി എസ്എഫ്ഐഒ അന്വേഷണ…

Read More

മാസപ്പടി കേസ്: വീണ വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല

തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുൻപാകെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടി നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്ന് കാണിച്ച് വീണ ഇഡിക്ക് ഇമെയിൽ അയക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരായില്ലെങ്കിലും അന്വേഷണത്തിന് ആവശ്യമായ രേഖകൾ കൈമാറാൻ താൻ ഒരുക്കമാണെന്നും, അഭിഭാഷകർ വഴി ഈ രേഖകൾ ഇഡിക്ക് എത്തിക്കുമെന്നും ഇമെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്. വീണയുടെ അസൗകര്യം കണക്കിലെടുത്ത് മറ്റൊരു ദിവസം അനുവദിക്കാമെന്ന് വ്യക്തമാക്കിയ ഇഡി, പുതിയ തീയതി നിശ്ചയിച്ച് ഇന്ന്…

Read More

വീണ വിജയനെതിരെയുള്ള SFIO റിപ്പോർട്ട്: സേവനം നൽകാതെ CMRL-ൽ നിന്ന് കൈപ്പറ്റിയത് 2.78 കോടി രൂപ

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക്കും ചേർന്ന്, യാതൊരുവിധ സേവനങ്ങളും നൽകാതെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ (CMRL) നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയതായി ഗുരുതര കണ്ടെത്തൽ. ഈ കേസുമായി ബന്ധപ്പെട്ട സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (SFIO) അന്വേഷണ റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. കടുത്ത സാമ്പത്തിക നഷ്ടത്തിലായിരുന്ന എക്സാലോജിക്കിന്റെ പ്രധാന വരുമാന സ്രോതസ്സ് ഈ കരിമണൽ കമ്പനിയായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.​ പിണറായി…

Read More