തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലിൽ വൻ തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

തിരുവനന്തപുരം: നഗരമധ്യത്തിലെ തമ്പാനൂരിലുള്ള ഹോട്ടൽ ഹൈലാൻഡിൽ വൻ തീപിടുത്തം. ഹോട്ടലിന്റെ ആറാം നിലയിലും രണ്ടാം നിലയിലുള്ള റെസ്റ്റോറന്റിന്റെ അടുക്കളയിലുമാണ് തീ പടർന്നത്. അപകടത്തെ തുടർന്ന് ഹോട്ടലിൽ താമസിച്ചിരുന്ന മുഴുവൻ ആളുകളെയും ഉദ്യോഗസ്ഥർ സുരക്ഷിതമായി പുറത്തെത്തിച്ചു.​

നിലവിൽ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. അടുക്കളയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരമെങ്കിലും തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഹോട്ടലിന്റെ മറ്റ് നിലകളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ ഫയർഫോഴ്സ് സ്വീകരിച്ചിട്ടുണ്ട്.