പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഭാരതിരാജ അന്തരിച്ചു; വിടവാങ്ങിയത് തമിഴ് സിനിമയുടെ ഇതിഹാസം

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. മകൻ മനോജിന്റെ വിയോഗത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതൽ മോശമാവുകയായിരുന്നു.​ 1977-ൽ പുറത്തിറങ്ങിയ ‘പതിനാറ് വയതിനിലെ’ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസിക്കുകളായി മാറിയ നിരവധി ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു. 2020-ൽ…

Read More

ദേശീയ പുരസ്കാര ജേതാവ് സലിം കുമാർ അന്തരിച്ചു; വിടവാങ്ങിയത് മലയാളത്തിന്റെ പ്രിയ നടൻ

കൊച്ചി: മലയാളത്തിന്റെ പ്രിയ നടനും ദേശീയ പുരസ്കാര ജേതാവുമായ സലിംകുമാർ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. ഇന്നലെ രാത്രി 10.43നാണ് മരണം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വി. ഡി. സതീശന്റെ പറവൂരിലെ സ്വീകരണ പരിപാടിയിലാണ് അദ്ദേഹം അവസാനമായി പൊതുവേദിയിലെത്തിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം കടുത്ത ആരോഗ്യപരമായ വെല്ലുവിളികൾ നേരിട്ടിരുന്നു. തനിക്ക് ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും, അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം…

Read More

പൊതുപ്രവർത്തകനും ഉപഭോക്തൃ അവകാശ പോരാളിയുമായ ഡിജോ കാപ്പൻ അന്തരിച്ചു

കോട്ടയം: പ്രമുഖ പൊതുപ്രവർത്തകനും ഉപഭോക്തൃ അവകാശ സംരക്ഷകനുമായ ഡിജോ കാപ്പൻ (68) അന്തരിച്ചു. കഴിഞ്ഞ വർഷമുണ്ടായ കാർ അപകടത്തെത്തുടർന്ന് പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പൗരാവകാശങ്ങൾക്കും റോഡ് സുരക്ഷയ്ക്കും വേണ്ടി നിരന്തരം പോരാടിയ അദ്ദേഹം, സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ എന്ന സംഘടനയുടെ സ്ഥാപകനാണ്. ഭരണങ്ങാനം ഇടമറ്റം സ്വദേശിയായ ഡിജോ കാപ്പൻ കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലും മാധ്യമ ചർച്ചകളിലും സജീവ സാന്നിധ്യമായിരുന്നു.​ കേരള കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ കെ.എസ്.സിയിലൂടെയാണ് അദ്ദേഹം…

Read More

ഇന്ത്യൻ ഫോട്ടോജേണലിസത്തിന്റെ കുലപതി രഘു റായ് അന്തരിച്ചു; വിടവാങ്ങിയത് അഞ്ച് പതിറ്റാണ്ടോളം രാജ്യത്തിന്റെ ആത്മാവ് പകർത്തിയ പ്രതിഭ

ദില്ലി: വിശ്വപ്രസിദ്ധ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു. ദില്ലിയിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിൻ്റെ വിയോഗവാർത്ത കുടുംബാംഗങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് നാല് മണിക്ക് ദില്ലിയിലെ ലോധി മൈതാനത്ത് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.​ ഇന്ത്യൻ ഫോട്ടോജേണലിസത്തിൻ്റെ കുലപതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന രഘു റായ്, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തൻ്റെ ഔദ്യോഗിക ജീവിതത്തിലൂടെ രാജ്യത്തിൻ്റെ ആത്മാവ് ക്യാമറയിൽ പകർത്തിയ പ്രതിഭയാണ്. 1942-ൽ ഇന്നത്തെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഝാങ്…

Read More

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ശങ്കേഴ്സ് വീക്കിലി, മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. വടകരയിൽ നിന്ന് തുടർച്ചയായി ആറ് തവണ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർലമെന്ററി രാഷ്ട്രീയത്തിൽ സജീവസാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.​ വി.പി. സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗതം, ടെലികോം…

Read More