മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു
കൊച്ചി: മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ (ഡി.സി.സി) പ്രസിഡൻ്റായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിലെ പ്രമുഖ നേതാവും എ.കെ. ആൻ്റണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളുമായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലും പൊതുരംഗത്തും ശ്രദ്ധേയമായ നിരവധി പദവികൾ ധനപാലൻ വഹിച്ചിട്ടുണ്ട്. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് അദ്ദേഹം പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2014-ൽ…
